Thursday, November 25, 2010

ഗൃഹാതുര സ്വപ്നങ്ങളില്‍ ജീവിക്കുന്ന ഒരു ശരാശരി  പ്രവാസി മലയാളിക്ക് ഈ പൊള്ളുന്ന മണലാരണ്യത്തില്‍ അല്പം മനസിന്‌ കുളിര്‍മ നല്‍കുന്നത് അവന്റെ പൊയ്പ്പോയ നല്ല കാലങ്ങളിലെക്കുള്ള  ഒരു തിരിഞ്ഞു നോട്ടം മാത്രമാണ് ( ഇതൊക്കെ ഞാന്‍ വളരെ നാളായി ഗവേഷണം ചെയ്തു കണ്ടു പിടിച്ച വലിയ കാര്യങ്ങളാണ് , അതുകൊണ്ട് ആരോടും പറയേണ്ട )
                               അങ്ങനെയുള്ള ഒരു കൊച്ചു തിരിഞ്ഞു നോട്ടത്തിന്റെ ചില സുവര്‍ണ നിമിഷങ്ങളാണ് ഇവിടെ പകര്‍ത്തിയിരിക്കുന്നത്

എനിക്ക് വട്ടായി എന്നൊന്നും ആരും കരുതേണ്ട ,ഈയിടെയായി ഞാന്‍ കുറച്ചു ബുദ്ധിജീവി ആയിട്ടുണ്ട്‌ , ആരും അസൂയപ്പെടേണ്ട ,

                             ഞാന്‍ ഇവരെ എല്ലാരേയും ഏകദേശം 10 വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്,

എല്ലാരും Bcom സുഹൃത്തുക്കളാണ്


ചില കുശലാന്വേഷണങ്ങള്‍

ഒരു കാര്യം പറയണമല്ലോ ഞാന്‍ ഇത്തിരി വൈകിപ്പോയി ( ഇരുട്ട് ആയതുകൊണ്ടും  , പിന്നെ എന്റെ നിറം വെളുപ്പ്‌ ആയതുകൊണ്ട് ചില ഫോട്ടോകള്‍ ഇതില്‍ പതിഞ്ഞിട്ടില്ല )


എല്ലാരേയും പരിചയപ്പെടുത്താന്‍ മറന്നു , ഇടതു നിന്നും , ആഷി , പ്രസന്നന്‍, ആരിഫ്, നൌഷു,ഞാന്‍, പിന്നെ സത്താര്‍ ,


ഒരു കാര്യത്തില്‍ എനിക്ക് തികഞ്ഞ അഭിമാനമുണ്ട് , ഈ അന്തം വിട്ട ഓട്ടത്തിനിടയില്‍ ആര്‍ക്കൊക്കെ ഇങ്ങനെയുള്ള സൗഹൃദം നിലനിര്‍ത്താന്‍  സാധിക്കുന്നുണ്ട് ?
ഒരു പക്ഷെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള സഞ്ചാരത്തില്‍ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുമ്പോഴൊക്കെ നമ്മളെ ഓര്‍ക്കുന്ന ചിലരെങ്കിലും ഉണ്ട് എന്നുള്ളത്  അല്പം സാന്ത്വനമേകുന്ന കാര്യം തന്നെയാണ് ...........
          കൂടുതല്‍ ചിത്രങ്ങള്‍ പിന്നീട് പോസ്റ്റ്‌ ചെയ്യാം , ഇപ്പോള്‍ ഇത്രമാത്രം ,
       ഇഷ്ടമായെങ്ങില്‍  കമന്റാന്‍ മറക്കണ്ട ........

Monday, June 28, 2010

ഹരി ശ്രീ ഗണപതയെ നമ: അങ്ങനെ ഞാനും ബൂലോകത്ത് എത്തി ,